11:06am 20 May 2026
NEWS
ട്രെയിൻ യാത്രക്കാരുടെ ദീർഘകാല ആവശ്യം യാഥാർത്ഥ്യമാകുന്നു; വഞ്ചിനാടിന് പേട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു
19/05/2026  01:40 PM IST
nila
ട്രെയിൻ യാത്രക്കാരുടെ ദീർഘകാല ആവശ്യം യാഥാർത്ഥ്യമാകുന്നു; വഞ്ചിനാടിന് പേട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ–എറണാകുളം ജങ്ഷൻ–തിരുവനന്തപുരം സെൻട്രൽ റൂട്ടിൽ സർവീസ് നടത്തുന്ന വഞ്ചിനാട് എക്‌സ്പ്രസിന് (16303/16304) തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു.  കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

ആദ്യഘട്ടത്തിൽ ആറുമാസത്തേക്കാണ് താത്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എന്നാൽ യാത്രക്കാരുടെ പ്രതികരണവും ഉപയോഗവും വിലയിരുത്തിയ ശേഷം സ്റ്റോപ്പ് സ്ഥിരപ്പെടുത്തുമെന്ന ഉറപ്പും ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.

സ്ഥിരം ട്രെയിൻ യാത്രക്കാരുടെയും വിവിധ യാത്രക്കാരുടെ സംഘടനകളുടെയും ആവശ്യം പരിഗണിച്ചാണ് നടപടി ഉണ്ടായതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കഴിഞ്ഞാഴ്ച തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിൽ വിഷയത്തിൽ വേഗത്തിൽ തീരുമാനം എടുക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വഞ്ചിനാട് എക്‌സ്പ്രസിന് പേട്ടയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി നിരവധി യാത്രക്കാരും സംഘടനകളും തന്നെ സമീപിച്ചിരുന്നുവെന്നും എം.പി. കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img